കാറിൽ ഏഴ് കിലോയിലധികം കഞ്ചാവുമായി വരുന്നതിനിടെ യുവാവിനെ എക്സൈസ് സംഘം പിടികൂടി

Published : Oct 25, 2024, 04:35 PM IST
കാറിൽ ഏഴ് കിലോയിലധികം കഞ്ചാവുമായി വരുന്നതിനിടെ യുവാവിനെ എക്സൈസ് സംഘം പിടികൂടി

Synopsis

കാറിൽ വിൽപ്പനയ്ക്കായി കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതിനിടെയാണ്  കോട്ടയം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപത്ത്  നിന്നും 7.98 കിലോഗ്രാം കഞ്ചാവ് പിടികൂടി. കട്ടപ്പന സ്വദേശി ഹാരിഷ് റഹ്‌മാൻ എന്നയാളിൽ നിന്ന് എക്സൈസ് സംഘം വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. ഇയാളെ  എക്സൈസ് അറസ്റ്റ് ചെയ്തു. കാറിൽ വിൽപ്പനയ്ക്കായി കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതിനിടെയാണ്  കോട്ടയം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്പെഷ്യൽ സ്‌ക്വാഡിലെ ഇൻസ്‌പെക്ടർ പി.ജി.രാജേഷും പാർട്ടിയും ചേർന്ന് ഇയാളെ പിടികൂടിയത്.

റെയ്‌ഡിൽ എക്സൈസ് ഇൻസ്‌പെകടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ്  ഇൻസ്‌പെക്ടർമാരായ അരുൺ സി ദാസ്, ബിനോദ് കെ ആർ, ബൈജുമോൻ കെ.സി, നൗഷാദ് എം, പ്രിവന്റീവ് ഓഫീസർമാരായ ആരോമൽ മോഹൻ, നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് കുമാർ.വി, സുനിൽ കുമാർ കെ, ശ്യാം ശശിധരൻ, പ്രശോബ്‍ കെ.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽ കെ.കെ എന്നിവരും പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
 

PREV
Read more Articles on
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം