
കോഴിക്കോട് : വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വില്‍ക്കുന്ന ശൃംഖലയിലെ പ്രധാനകണ്ണി അറസ്റ്റിൽ. കായലം പള്ളിക്കടവ് കണ്ണച്ചോത്ത് അഫലാഹി (24) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന രണ്ട് കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ കയ്യിലുണ്ടായിരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലയിലെ കായലം, ചെറുപ്പ, വാഴയൂർ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വില്‍ക്കുന്ന ശൃംഖലയിലെ പ്രധാനകണ്ണിയാണിയാൾ.
ജില്ലയിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിന് ഡൻസാഫിന്‍റെ (ജില്ല ആന്‍റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) നേതൃത്വത്തിൽ ജില്ലയിലെ ലഹരി - മയക്കുമരുന്ന് മാഫിയക്കെതിരായ അന്വേഷണം പൊലീസ് കൂടുതൽ ഊർജിതമാക്കിയിരുന്നു. മാവൂർ ഊർക്കടവ് പാലത്തിന് സമീപത്ത് നിന്നാണ് യുവാവിനെ പൊലീസ് പിടികൂടിയത്. കായലം ഭാഗത്തു നിന്നും വന്ന അഫലാഹി പൊലീസിനെ കണ്ട് ബൈക്ക് തിരിച്ച് പോകാന്‍ ശ്രമിച്ചു. ഇതിനിടെ ഇയാള്‍ തെന്നി വീഴാന്‍ ശ്രമിച്ചതോടെ പൊലീസടുത്തെത്തി. പിന്നീട് വാഹനം പരിശോധിച്ചതോടെ വണ്ടിയുടെ ഹാന്‍ഡിലില്‍ തൂക്കിയിട്ട കവറില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
തമിഴ്നാട്ടിലെ മധുര, തേനി, തിരിപ്പൂർ ഭാഗങ്ങളിൽ നിന്നാണ് കഞ്ചാവ് കേരളത്തിൽ എത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് പറഞ്ഞു. ഇതര
സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത് തടയിടാനുള്ള ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഡന്‍സാഫിന്‍റെ ചുമതലയുള്ള നാർക്കോട്ടിക്ക് അസിസ്റ്റൻറ് കമ്മീഷണർ കെ.എസ് ഷാജി അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് 3 കിലോഗ്രാം കഞ്ചാവ് സഹിതം അന്യസംസ്ഥാന തൊഴിലാളിയേയും ഒരു കിലോയിലധികം കഞ്ചാവുമായി പയ്യാനക്കൽ സ്വദേശിയെയും ഡൻസാഫിന്‍റെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam