ആക്രമത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെ സഹോദരൻ കുഴഞ്ഞ് വീണ് മരിച്ചു

Published : Sep 08, 2026, 04:58 PM IST
death

Synopsis

വൈപ്പിനിൽ അക്രമത്തിൽ പരിക്കേറ്റ സഹോദരനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ജ്യേഷ്ഠൻ കുഴഞ്ഞുവീണ് മരിച്ചു.

കൊച്ചി : ആക്രമണത്തിൽ പരിക്കേറ്റ സഹോദരനെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോ എടുക്കാൻ പോകുന്നതിനിടെ ജ്യേഷ്ഠൻ കുഴഞ്ഞ് വീണ് മരിച്ചു. ഞാറയ്ക്കൽ കളത്തിപ്പറമ്പിൽ സുനിൽ (55) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ മേനാച്ചേരി റോഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുനിലിന്റെ സഹോദരൻ സ്റ്റാൻലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്റ്റാൻലിയെ ആശുപത്രിയിലെത്തിക്കുന്നതിനായി സമീപത്തുള്ള വീട്ടിൽ നിന്ന് ഓട്ടോ എടുക്കാൻ പോയ സുനിൽ കുഴഞ്ഞ് വീഴുകയായിരുന്നു. സ്റ്റാൻലി അപകടനില തരണം ചെയ്തിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. റൈനയാണ് ഭാര്യ. മക്കൾ-ആൽവിൻ, അബിൻ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താനാളൂർ ചുങ്കത്ത് വീടിന്റെ വരാന്ത തൂത്തു വാരുന്നതിനിടെ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ടു
ഭാര്യയോട് ഇല്ലാ കഥകൾ പറഞ്ഞുകൊടുത്തെന്ന് സംശയം; സൗഹൃദം മറന്ന് കൊല, എടവണ്ണപ്പാറയിലെ അതിഥി തൊഴിലാളിയുടെ മരണത്തിൽ പൊലീസ് പറയുന്നത്