
മലപ്പുറം: താനാളൂർ ചുങ്കത്ത് വീടിന്റെ വരാന്തിൽ തൂത്തുവാരുന്നതിനിടെ വീട്ടമ്മയുടെ കഴുത്തിൽ കിടന്നിരുന്ന ഒന്നര പവന്റെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ടു. താനാളൂർ ചുങ്കം നന്ദിനി പറമ്പിൽ ബാലകൃഷ്ണന്റെ ഭാര്യ സുശീല (64) യുടെ മാലയാണ് കവർന്നത്. വീടിന്റെ മുൻവശത്തെ കോലായി വൃത്തിയാക്കുന്ന സമയത്തായിരുന്നു സംഭവം നടന്നത്.
വീട്ടുപരിസരത്ത് നിരീക്ഷിച്ച് നിന്ന മോഷ്ടാവ് സുശീലയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ സ്വർണ്ണമാല പെട്ടെന്ന് പിടിച്ചു പറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കവർച്ച തടയാൻ ശ്രമിച്ചെങ്കിലും മോഷ്ടാവ് നിമിഷങ്ങൾക്കകം ഓടി മറഞ്ഞു.
സംഭവത്തിൽ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ താനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പകൽസമയത്ത് വീട്ടുപരിസരത്തുണ്ടായ മോഷണം പ്രദേശവാസികളിൽ വലിയ ഭീതി പരത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam