ആലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു

Published : Aug 22, 2026, 01:05 PM IST
man collapses and dies

Synopsis

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സഭവം. കോളജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ ദാസ് ബേബി കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകർ ചേർന്ന് ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കൽ കോളജ് ജീവനക്കാരൻ മരിച്ചു. ആലപ്പുഴ കാഞ്ഞിരം ചിറ വേലിയകത്ത് വീട്ടിൽ ദാസ് ബേബി (55)ആണ് മരിച്ചത്. വണ്ടാനം ഗവ.റ്റി.ഡി മെഡിക്കൽ കോളജിലെ പാർട് ടൈം ജീവനക്കാരനാണ്. വൈകിട്ട് ആറ് മണിയോടെയാണ് സഭവം. കോളജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ ദാസ് ബേബി കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകർ ചേർന്ന് ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഗ്രേസി. മക്കൾ: ബിൻസി, ജാൻസി. മരുമകൻ: ജിജോ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തോളൂരില്‍ ടെക്സ്റ്റയിൽ ഷോപ്പ് ഉടമയുടെ വീടിന്‍റെ അടുക്കളവാതിൽ തകർത്തു, അലമാരകൾ കുത്തിപ്പൊളിച്ച് കവർന്നത് 50 പവൻ; അന്വേഷണം
ദേവസ്വം ജീവനക്കാരനാണ്, ആറന്മുള വള്ളസദ്യക്ക് പാസ് തരപ്പെടുത്താം; 3000 മുതൽ 5000 രൂപവരെ പോക്കറ്റിലാക്കി യുവാവ്, അന്വേഷണം