കടബാധ്യതയെ തുടർന്ന് മത്സ്യവ്യാപാരി ആത്മഹത്യ ചെയ്തു

Published : Apr 27, 2019, 04:24 PM ISTUpdated : Apr 27, 2019, 04:25 PM IST
കടബാധ്യതയെ തുടർന്ന് മത്സ്യവ്യാപാരി ആത്മഹത്യ ചെയ്തു

Synopsis

വർഷങ്ങളായി ഫസൽ സഹോദരങ്ങളോടൊപ്പം മത്സ്യവ്യാപാരം നടത്തിവരികയായിരുന്നു. കേരളത്തിലെ തീരങ്ങളിൽ മത്സ്യം കിട്ടാതെ വന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടുത്തെ മാർക്കറ്റുകളിൽ മീൻ എത്തിച്ചുള്ള കച്ചവടമാണ് നടത്തിയിരുന്നത്

അമ്പലപ്പുഴ: കടബാധ്യതയെ തുടർന്ന് മത്സ്യവ്യാപാരിയായ യുവാവ് തൂങ്ങി മരിച്ചു. പുന്നപ്ര തെക്കുപഞ്ചായത്ത് 11-ാം വാർഡിൽ കൊല്ലംപറമ്പിൽ ഫസൽ(38)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഫസലിന്‍റെ  ഭാര്യവീടായ കിഴക്കേതയ്യിലെ വീടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വർഷങ്ങളായി ഫസൽ സഹോദരങ്ങളോടൊപ്പം മത്സ്യവ്യാപാരം നടത്തിവരികയായിരുന്നു. കേരളത്തിലെ തീരങ്ങളിൽ മത്സ്യം കിട്ടാതെ വന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടുത്തെ മാർക്കറ്റുകളിൽ മീൻ എത്തിച്ചുള്ള കച്ചവടമാണ് നടത്തിയിരുന്നത്.

പലിശയ്ക്ക് പണമെടുത്തായിരുന്നു കച്ചവടം. ഇതിനിടയിൽ ഫസൽ മത്സ്യം കയറ്റിവരുന്നതിനിടയിൽ തമിഴ്നാട്ടിൽ വെച്ച് ലോറി മറിയുകയുണ്ടായി. ഇതിൽ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ഇതിനുശേഷം ഫസൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്