കൊല്ലത്ത് വീടിനുപിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി; കേസെടുത്ത് പൊലീസ്

Published : Sep 29, 2026, 02:51 AM IST
Suicide

Synopsis

കൊല്ലം കിളികൊല്ലൂരിൽ ഗൃഹനാഥൻ വീടിനുപിന്നിൽ സ്വയം ചിതയൊരുക്കി ജീവനൊടുക്കി. താഹാമുക്കിൽ പൂജാ സ്റ്റോർ നടത്തുന്ന ഹരീന്ദ്രൻ പിള്ളയാണ് മരിച്ചത്. കുടുംബവുമായി അകൽച്ചയിലായിരുന്ന ഇദ്ദേഹം വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം.

കൊല്ലം: വീടിനുപിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി. താഹാമുക്കിൽ പൂജാ സ്റ്റോർ നടത്തുകയായിരുന്ന കിളികൊല്ലൂർ ചാത്തിനാംകുളം പാരിപ്പള്ളിൽ വീട്ടിൽ ഹരീന്ദ്രൻ പിള്ള (55) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. വീട്ടിൽ മറ്റാരുംഇല്ലാതിരുന്ന സമയത്താണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. വീടിന്റെ പിൻഭാഗത്തുനിന്ന് വൻതോതിൽ പുക ഉയരുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും ഹരീന്ദ്രൻ പിള്ളയുടെ മരണം സംഭവിച്ചിരുന്നു.

കിളികൊല്ലൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കഴിഞ്ഞ കുറച്ചുകാലമായി കുടുംബവുമായി അകൽച്ചയിലായിരുന്നു ഇദ്ദേഹം. കുടുംബത്തോടൊപ്പമായിരുന്നില്ല താമസിച്ചിരുന്നത്. അതിനാൽ തന്നെ ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്നും പൊലീസും നാട്ടുകാരും കരുതുന്നു. എങ്കിലും സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റ്മോർട്ടത്തിനും നിയമപരമായ മറ്റ് നടപടികൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

30 രൂപയ്ക്ക് പെട്രോൾ നൽകാത്തതിന് വൈരാഗ്യം: തിരുവനന്തപുരം കുറ്റിച്ചലിൽ പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു
നടുറോഡിൽ കിടന്നുറങ്ങി, എഴുന്നേൽപ്പിച്ച് വിടാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചു; പ്രതിക്ക് തടവുശിക്ഷ