മദ്യലഹരിയിൽ മരിക്കുകയാണെന്ന് പറഞ്ഞു, സഹോദരി നോക്കിനിൽക്കെ താമസിക്കുന്ന വീടിന് തീ കൊളുത്തി; മരണം

Published : Mar 06, 2023, 10:37 PM ISTUpdated : Mar 06, 2023, 10:39 PM IST
മദ്യലഹരിയിൽ മരിക്കുകയാണെന്ന് പറഞ്ഞു, സഹോദരി നോക്കിനിൽക്കെ താമസിക്കുന്ന വീടിന് തീ കൊളുത്തി; മരണം

Synopsis

തീ ശരീരത്തിൽ പടർന്ന് സംഭവ സ്ഥലത്ത് വെച്ച് തന്നെ ജോസഫ് മരിച്ചു. പിന്നീട് നാട്ടുകാരും അഗ്നി രക്ഷാ സേനാംഗങ്ങളും ചേർന്ന് തീയണച്ചു

ഇടുക്കി: വീടിന് തീപിടിച്ച് ഇടുക്കിയിൽ മധ്യവയസ്കൻ മരിച്ചു. തൊടുപുഴ മണക്കാടാണ് സംഭവം. മണക്കാട് സ്വദേശി കളപ്പുര കോളനിയിൽ ജോസഫ് ആണ് മരിച്ചത്. 55 വയസായിരുന്നു. മൃതദേഹം തൊടുപുഴയിലെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജോസഫ് ജീവനൊടുക്കുകയായിരുന്നു എന്നാണ് വിവരം. സഹോദരി നോക്കിനിൽക്കെയായിരുന്നു സംഭവം. ഈ സമയത്ത് മദ്യലഹരിയിലായിരുന്നു ജോസഫ്. താൻ മരിക്കുകയാണ് എന്ന പറഞ്ഞ ശേഷം ജോസഫ് താമസിക്കുന്ന ഷെഡിന് തീ കൊളുത്തി. തീ ശരീരത്തിൽ പടർന്ന് സംഭവ സ്ഥലത്ത് വെച്ച് തന്നെ ജോസഫ് മരിച്ചു. പിന്നീട് നാട്ടുകാരും അഗ്നി രക്ഷാ സേനാംഗങ്ങളും ചേർന്ന് തീയണച്ചു. മൃതദേഹം പൊലീസെത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ