കോഴിക്കോട്ട് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു

By Web TeamFirst Published Dec 31, 2018, 8:41 AM IST
Highlights

കോഴിക്കോട്ട് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം.

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം ചെത്തുകടവിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തമിഴ്നാട് സ്വദേശിയാണ് ഇയാളെന്ന് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു.
 

tags
click me!