പുതുവര്‍ഷാരംഭത്തില്‍ ട്രെയിനുകള്‍ വൈകിയോടും

Published : Dec 31, 2018, 12:22 AM ISTUpdated : Dec 31, 2018, 12:26 AM IST
പുതുവര്‍ഷാരംഭത്തില്‍ ട്രെയിനുകള്‍ വൈകിയോടും

Synopsis

കരുനാഗപ്പള്ളി യാഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജനുവരി ഒന്നിന് ട്രെയിന്‍ ഗതാഗത്തിന് നിയന്ത്രണം.

എറണാകുളം: കരുനാഗപ്പള്ളി യാഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജനുവരി ഒന്നിന് ട്രെയിന്‍ ഗതാഗത്തിന് നിയന്ത്രണം. തിരുവനന്തപുരം - മധുര അമൃതാ എക്സ്‍പ്രസ് രണ്ട് മണിക്കൂര്‍ വൈകി 12 നായിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. കൊല്ലത്ത് പിടിച്ചിടുകയും ചെയ്യും.  ചെന്നൈ - ഗുരുവായൂര്‍ എക്സ്‍പ്രസ് ഒരു മണിക്കൂറും തിരുവനന്തപുരം - നിസാമുദ്ദീന്‍ എക്സ്‍പ്രസ് അരമണിക്കൂറും പാലക്കാട് - തിരുനെല്‍വേലി പാലരുവി എക്സ്‍പ്രസ് 3 മണിക്കൂറും മുംബൈ സിഎസ്ടി - തിരുവനന്തപുരം എക്സ്‍പ്രസ് 25 മിനിട്ടും കൊല്ലം - കായംകുളം സെക്ഷനില്‍ പിടിച്ചിടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം, കെഎസ്ആ‍ർടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു
മരണപ്പാച്ചിൽ ചോദ്യം ചെയ്തു, കൊല്ലത്ത് കല്യാണ വീട്ടിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം