
പാലക്കാട്: നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണ് 53കാരൻ മരിച്ചു. പാലക്കാട് ചാലിശ്ശേരി കവുക്കോട് സ്വദേശി മണി (53)ആണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെ കറുകപ്പുത്തൂരിലായിരുന്നു അപകടം. നിർമ്മാണത്തിലിരുന്ന വീടിൻ്റെ രണ്ടാം നിലയുടെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളി മണിയുടെ തലയിലേക്ക് അടർന്ന് വീഴുകയായിരുന്നു. അപകടത്തിൽ മണിയുടെ തല രണ്ട് ഭാഗമായി പിളർന്നു. സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചു. അപകടത്തിൽ മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam