അബദ്ധത്തിൽ വീടിന്‍റെ മുകള്‍ നിലയില്‍ നിന്ന് വീണു, പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

Published : Jan 21, 2025, 06:28 PM IST
അബദ്ധത്തിൽ വീടിന്‍റെ മുകള്‍ നിലയില്‍ നിന്ന് വീണു, പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

Synopsis

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടോടെ സ്വന്തം വീടിന്റെ മുകള്‍ നിലയില്‍ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.

കോഴിക്കോട്:  അബദ്ധത്തില്‍ വീടിന് മുകള്‍ നിലയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പൂനൂര്‍ ചാലുപറമ്പില്‍ പരേതനായ പോക്കറിന്റെ മകന്‍ കക്കാട്ടുമ്മല്‍ പിലാവുള്ളതില്‍ അബ്ദുസ്സലാമാണ് (67) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടോടെ സ്വന്തം വീടിന്റെ മുകള്‍ നിലയില്‍ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. അബദ്ധത്തില്‍ താഴെ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബ്ദുസ്സലാമിനെ ഉടന്‍ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് മരണം സംഭവിച്ചത്. മാതാവ്: പരേതയായ ആയിഷ. ഭാര്യ: സഫിയ. മക്കള്‍: ഷമീറ, ഷഫ്‌ന. മരുമക്കള്‍: അലി പൂക്കോട്, ശുഹൈബ് പെരുവയല്‍.

Read More : നിക്കാഹിന് തലേ ദിവസം വരന്‍റെ വീട്ടിലെത്തി, കല്യാണം മുടക്കി; വധുവിന്‍റെ കുടുംബത്തിന്‍റെ പരാതി, യുവാവ് അറസ്റ്റിൽ

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു