
കണ്ണൂര്‍: ആറളത്ത് തീപ്പിടുത്തമുണ്ടായി, തീ അണയ്ക്കുന്നതിനിടെ പൊള്ളലേറ്റ് വയോധികൻ മരിച്ചു. ആറളം ഫാമില്‍ വേണുഗോപാലൻ (77) ആണ് മരിച്ചത്.
ആറളം ഫാം ഒമ്പതാം ബ്ലോക്കിലാണ് സംഭവം. പറമ്പിൽ തീ പടര്‍ന്നത് കണ്ട്, അത് അണയ്ക്കാൻ പോയതായിരുന്നു. ഇതിനിടെയാണ് ദേഹത്തും ഗുരുതരമായി പൊള്ളലേറ്റത്.
കരുനാഗപ്പള്ളിയിൽ അമ്മ തീകൊളുത്തിയ ഏഴ് വയസുകാരി മരിച്ചു
കൊല്ലം: കൊല്ലം കരുനാഗപ്പള്ളി തൊടിയൂരിൽ തീപ്പൊളളലേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരി മരിച്ചു. അനാമികയാണ് മരിച്ചത്. മാർച്ച് അഞ്ചിനാണ് ഏഴും രണ്ടും വയസുള്ള മക്കളെ തീ കൊളുത്തിയ ശേഷം അമ്മ അർച്ചന ജീവനൊടുക്കിയത്.
കുടുംബ പ്രശ്നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണം. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് മക്കളായ അനാമിക (7) ആരവ് (2) എന്നിവർ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ പെൺകുട്ടിയുടെ മരണവാർത്ത പുറത്തുവന്നിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-