തൃശ്ശൂരിൽ സ്വകാര്യ ബസിന്റെ തുറന്നിട്ട വാതിലൂടെ പുറത്തേക്ക് വീണ് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു

Published : Dec 23, 2022, 11:14 AM ISTUpdated : Dec 23, 2022, 01:05 PM IST
തൃശ്ശൂരിൽ സ്വകാര്യ ബസിന്റെ തുറന്നിട്ട വാതിലൂടെ പുറത്തേക്ക് വീണ് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു

Synopsis

ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടമുണ്ടായത്. വാതിൽ അടയ്ക്കാതെ സ്വകാര്യ ബസ് മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്.  

തൃശൂർ : ബസിന്‍റെ വാതിൽ തുറന്നുവച്ച് വീണ്ടും അപകടം. തൃശ്ശൂർ ഒല്ലൂരിൽ വാതിൽ തുറന്നിട്ട് സർവ്വീസ് നടത്തിയ സ്വകാര്യ  ബസിൽ നിന്നും തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ഒല്ലൂർ സ്വദേശി അമ്മാടം സ്വദേശി ജോയ് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടമുണ്ടായത്. വാതിൽ അടയ്ക്കാതെ സ്വകാര്യ ബസ് മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്. ആശുപത്രിയിൽ ചികിത്സയിൽ തുടരവേയാണ് അന്ത്യം.  സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ബസും പൊലീസ് പിടിച്ചെടുത്തു. 

അച്ഛനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടി ലോറിയിടിച്ച് മരിച്ചു

തൃശൂർ :അച്ഛനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടി ലോറിയിടിച്ച് മരിച്ചു. തൃശൂർ പുതുക്കാടാണ് ദാരുണ അപകടമുണ്ടായത്. മണലി സ്വദേശി സുനിലിന്റെ മകൾ ഒൻപതാം ക്ലാസ് വിദ്യാർഥിനി ശിവാനി (14) ആണ് മരിച്ചത്. സ്‌കൂട്ടർ ഇടിച്ചിട്ട ശേഷം ലോറി നിർത്താതെ പോയി. സുനിലിനും അപകടത്തിൽ പരുക്കേറ്റു.   

കുറ്റപത്രം രണ്ടാഴ്ചക്കുള്ളിൽ, ലൈലക്ക് ഇലന്തൂർ നരബലിയിൽ സജീവ പങ്കാളിത്തം; ജാമ്യഹർജിയെ എതിർത്ത് സർക്കാർ

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം