താമരശ്ശേരിയില്‍ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Published : Jan 10, 2020, 06:43 PM IST
താമരശ്ശേരിയില്‍ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Synopsis

ഇന്ന് ഉച്ചക്ക് ശേഷം രണ്ടേമുക്കാലിനാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ഷാജുവിനെ നാട്ടുകാർ താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കോഴിക്കോട്: കോഴിക്കോട് ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോടിനടുത്ത് പുല്ലാഞ്ഞിമേട്ടിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൂടത്തായി അയനിക്കോട് ഈരൂട് ആനിത്തോട്ടത്തിൽ ഷാജു ജോസഫ് (55) ആണ് മരണപ്പെട്ടത്. കൂടെ ബൈക്കിൽ സഞ്ചരിച്ച ബന്ധു ലിംന ജോർജിന് (24) പരുക്കേറ്റു.

ഇന്ന് ഉച്ചക്ക് ശേഷം രണ്ടേമുക്കാലിനാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ഷാജുവിനെ നാട്ടുകാർ താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: എൽസി. മക്കൾ: അജോഷ്, അജി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബീന ജോർജ്ജിന്റ സഹോദരീ ഭർത്താവാണ് മരണപ്പെട്ട ഷാജു ജോസഫ്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൂജാമുറിയിൽ സ്വർണവും പണവും, നോട്ട് കൊണ്ട് അഭിഷേകം, യൂട്യൂബറുടെ വീഡിയോക്ക് പിന്നാലെ വീട്ടിൽ കള്ളൻ കയറി; 118 പവൻ സ്വർണവും പണവും കവർന്നു
മദ്യലഹരിയില്‍ തീയിട്ടത് സ്വന്തം വീടിന് തന്നെ; യുവാവിനെതിരെ പൊലീസ് കേസെടുത്തു