കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണു, പിന്നാലെ ലോറി കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

Published : Mar 27, 2023, 11:55 AM ISTUpdated : Mar 27, 2023, 11:58 AM IST
കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണു, പിന്നാലെ ലോറി കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

Synopsis

നാഗര്‍കോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി 43 വയസുള്ള കൃഷ്ണകുമാറാണ് മരിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട് ആലന്തറയിൽ കാര്‍ ഇടിച്ച് റോഡിൽ വീണയാൾ ലോറി കയറിയിറങ്ങി മരിച്ചു. നാഗര്‍കോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി 43 വയസുള്ള കൃഷ്ണകുമാറാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആലന്തറ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം ഉണ്ടായത്. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായ കൃഷ്ണകുമാര്‍ യാത്രക്കിടെ കടയിൽ നിന്ന് ചായ കുടിച്ച ശേഷം വാഹനത്തിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വെഞ്ഞാറമ്മൂട് ഭാഗത്ത് നിന്ന് വന്ന കാറാണ് ഇടിച്ചത്. റോഡിൽ വീണ കൃഷ്ണകുമാറിന്‍റെ ശരീരത്തിലൂടെ കാരേറ്റ് ഭാഗത്ത് നിന്ന് വെഞ്ഞാറമ്മൂട്ടിലേക്ക് പോകുകയായിരുന്ന ലോറി  കയറിയിറങ്ങുകയായിരുന്നു.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ