ഉത്സവം കണ്ട് മടങ്ങവെ ടോറസ് ലോറി ഇടിച്ചു യുവാവിന് ദാരുണാന്ത്യം

Published : Mar 27, 2023, 07:38 AM IST
ഉത്സവം കണ്ട് മടങ്ങവെ ടോറസ് ലോറി ഇടിച്ചു യുവാവിന് ദാരുണാന്ത്യം

Synopsis

ബന്ധു വീട്ടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം കണ്ടു വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് അപകടം സംഭവിച്ചത്.

ചാരുംമൂട് : ആലപ്പുഴയില്‍ ടോറസ് ലോറി ഇടിച്ചു യുവാവിന് ദാരുണാന്ത്യം. നൂറുനാട് തത്തംമുന്ന വിളയിൽ പുത്തൻവീട്ടിൽ അനിൽകുമാറിന്റെ മകൻ ആദർശ് (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു മണിക്കാണ് അപകടം നടന്നത്. കരിമുളയ്ക്കൽ തുരുത്തിയിൽ ജംഗ്ഷനിൽ വെച്ച് ടോറസ് ലോറി ഇടിക്കുകയായിരുന്നു. 

ബന്ധു വീട്ടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം കണ്ടു വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് അപകടം സംഭവിച്ചത്.  നൂറുനാട് പൊലീസ് അപകടത്തില്‍ കേസ് എടുത്തു. അമ്മ :സൽമ, സഹോദരി: ആതിര. സംസ്കാരം നടത്തി.

Read More : മുക്കത്ത് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു; മേൽക്കൂരയും കൊപ്രയും കത്തിനശിച്ചു

കഴിഞ്ഞ ദിവസം  പോഴിക്കരയിൽ കനാലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പൊഴിയൂർ ഉച്ചക്കട വിരാലി പൗർണമിഹൗസിൽ ബിനുമോൻ-ബിന്ദു ദമ്പതികളുടെ മകൻ അഭിജിത് (21) ആണ് മരിച്ചത്. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് അഭിജിത്ത്.  ഇന്നലെ ഉച്ചയ്ക്കുശേഷം പൊഴിയൂർ പൊഴിക്കരയിലെ എലിഫന്റ് റോക്കിന് സമീപം ആണ് സംഭവം. 

രണ്ടു സുഹൃത്തുകൾക്ക് ഒപ്പം കനാലിൽ കുളിക്കാൻ ഇറങ്ങുമ്പോഴാണ് അഭിജിത്ത് അപകടത്തിൽപെട്ടത്.  ഒപ്പം ഉണ്ടായിരുന്ന ജോജി, അജിത് എന്നിവർ നീന്തി രക്ഷപ്പെട്ടു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് പൂവാറിൽ നിന്നെത്തിയ ഫയർഫോഴ്സും നട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുങ്ങിയപ്പോൾ മണ്ണിൽ പുതഞ്ഞത് അപകടകാരണമായി എന്നാണ് പ്രാഥമിക നിഗമനം.

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു