മാലിന്യം കത്തിക്കുന്നതിനിടെ സ്ഫോടനം: പരിക്കേറ്റയാൾ മരിച്ചു

Published : Oct 11, 2019, 10:11 PM ISTUpdated : Oct 11, 2019, 10:25 PM IST
മാലിന്യം കത്തിക്കുന്നതിനിടെ സ്ഫോടനം: പരിക്കേറ്റയാൾ മരിച്ചു

Synopsis

കൊളത്തൂർ അമ്പലപ്പടി കടന്നമ്പറ്റ രാമദാസാണ് (62 ) തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ മരിച്ചത്. 

കൊളത്തൂർ: ക്ഷേത്ര പരിസരത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വെടിമരുന്ന് പൊട്ടിത്തെറിച്ച് പരിക്കേറ്റ ക്ഷേത്രം ഭാരവാഹി മരിച്ചു. കൊളത്തൂർ അമ്പലപ്പടി കടന്നമ്പറ്റ രാമദാസാണ് (62 ) തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ മരിച്ചത്. 

ഈ മാസം ഒന്ന് കൊളത്തൂർ അമ്പലപ്പടിയിലെ  നരസിംഹമൂർത്തി ക്ഷേത്ര ഓഫീസ് റൂമിലെ പഴയസാധനങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയായിരുന്നു അപകടം. വയറിനും കൈക്കും പൊള്ളലേറ്റ രാമദാസ് തൃശൂർ ജൂബിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അയ്യപ്പൻവിളക്കിന്റെ ഭാഗമായി കൊണ്ടുവന്ന  വെടിമരുന്ന്  പഴയസാധനങ്ങളിൽപെട്ടതാണ്‌ പൊട്ടിത്തെറിക്ക്‌ കാരണം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
ചാലക്കുടിയിലെ 2 യുവതികളടക്കം 5 പേർ പൊലീസിന് ആ യൂബർ ടാക്സിയെ കുറിച്ച് നിർണായക വിവരം കൈമാറി, രാസലഹരി മൊത്തക്കച്ചവടക്കാരൻ പിടിയിൽ