കെട്ടുകാഴ്ച്ച നിർമാണത്തിനിടെ കാൽവഴുതി വീണു തൊഴിലാളി മരിച്ചു

Published : Sep 21, 2025, 09:33 AM IST
Raveendran

Synopsis

കാൽവഴുതി വീണു തൊഴിലാളി മരിച്ചു. കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഭാര്യ: ശോഭ. മകൾ: ശിവാനി. മൃതദേഹം മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ.

കായംകുളം: കായംകുളത്ത് കെട്ടുകാഴ്ച്ച നിർമാണത്തിനിടെ കാൽവഴുതി വീണു തൊഴിലാളി മരിച്ചു. കറ്റാനം കണ്ണനാകുഴി കല്ലരിക്കും വിളയിൽ രവീന്ദ്രൻ (50) ആണ് മരിച്ചത്. ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കായംകുളം ടെക്സ്മോ ജംഗ്ഷനിൽ ചിറക്കടവത്ത് ഓച്ചിറ ഇരുപത്തി എട്ടാം ഓണം ഉത്സവത്തിന് കൊണ്ടുപോകുവാൻ ഒരുക്കുന്ന കെട്ടുകാഴ്ചയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ. ഭാര്യ: ശോഭ. മകൾ: ശിവാനി.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി