സുഹൃത്തിനോട് സംസാരിക്കാനായി വീടിനു മുകളിലേക്ക് കയറി; കാൽ വഴുതി വീണ് മത്സ്യതൊഴിലാളി മരിച്ചു

Published : Mar 16, 2021, 06:11 PM IST
സുഹൃത്തിനോട് സംസാരിക്കാനായി വീടിനു മുകളിലേക്ക് കയറി; കാൽ വഴുതി വീണ് മത്സ്യതൊഴിലാളി മരിച്ചു

Synopsis

മുതുകുളം കരുണാമുറ്റം ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ  ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്. ഒന്നാം നിലയിലെ ഷെയ്ഡിൽ നിന്ന് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. 

ഹരിപ്പാട്: വീടിന്‍റെ ഒന്നാം നിലയിൽ നിന്നും കാൽ വഴുതി വീണു പരുക്കേറ്റ  മത്സ്യതൊഴിലാളി മരിച്ചു. മുതുകുളത്ത് പെരുമ്പള്ളി പുത്തൻപറമ്പിൽ പരേതനായ പീതാംബരന്‍റെ മകൻ സുനിൽ (43) ആണ് മരിച്ചത്. പെയിന്‍റിംഗ് ജോലി ചെയ്തു കൊണ്ടിരുന്ന സുഹൃത്തിനെ കണ്ടു സംസാരിക്കാനായി മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം നടന്നത്.

മുതുകുളം കരുണാമുറ്റം ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ  ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്. ഒന്നാം നിലയിലെ ഷെയ്ഡിൽ നിന്ന് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ സുനിലിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

120 കോടി തട്ടിപ്പ്, ബിഗ് ബോസ് താരം യൂട്യൂബർ ബ്ലെസ്ലിയെ വിശദമായി ചോദ്യംചെയ്യാൻ നീക്കം, വീണ്ടും കസ്റ്റഡി അപേക്ഷക്ക് നീക്കം, ബ്ലെസ്ലിക്കെതിരായ പ്രധാന കണ്ടെത്തൽ
മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ