മധ്യവയസ്കന്‍ വീടിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു

By Web TeamFirst Published Mar 10, 2021, 9:34 PM IST
Highlights

അപകടം നടന്ന ഉടന്‍ തന്നെ വിശ്വാനന്ദനെ പരുമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മാന്നാർ: വീടിനു മുകളിൽ റൂഫ് വർക്ക്‌ ചെയ്യുന്നതിനിടെ താഴെ വീണ് മധ്യവയസ്കൻ മരിച്ചു. മാന്നാർ കുട്ടംപേരൂർ ദേവപ്രയാഗ് വീട്ടിൽ വിശ്വാനന്ദൻ (60) ആണ് മരിച്ചത്. 

താഴെ വീണ ഉടൻ തന്നെ പരുമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാന്നാർ കുരട്ടിക്കാട് ഭാഗത്ത്‌ വീട്ടിൽ റൂഫ് ഇടുന്ന ജോലി ചെയ്യുന്നതിനിടെ ആണ് അപകടം ഉണ്ടായത്. 

click me!