തിരൂരിൽ രണ്ടര കോടിയുടെ ഹാൻസുമായി മൂന്ന് കർണാടക സ്വദേശികൾ പിടിയിൽ

By Web TeamFirst Published Mar 10, 2021, 7:12 PM IST
Highlights

സംസ്ഥാന വ്യപകമായി സ്‌കൂൾ വിദ്യാർഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിതരണം ചെയ്യുന്നതിനായി എത്തിച്ചതാണ് ലഹരിവസ്തുക്കളെന്ന് പൊലീസ് പറഞ്ഞു. 

തിരൂർ: മലപ്പുറത്ത് രണ്ടരക്കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കളുമായി മൂന്ന് പേർ പിടിയിൽ. കർണാടക സ്വദേശികളായ ഇർഫാൻ, മുജമ്മിൽ പാഷ, രമേഷ് എന്നിവരെയാണ് തിരൂർ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. 
സംസ്ഥാന വ്യപകമായി സ്‌കൂൾ വിദ്യാർഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിതരണം ചെയ്യുന്നതിനായി എത്തിച്ചതാണ് ലഹരിവസ്തുക്കളെന്ന് പൊലീസ് പറഞ്ഞു. 

കർണാടക രജിസ്‌ട്രേഷനിലുള്ള നാഷനൽ പെർമിറ്റ് ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഹാന്‍സ് പായ്ക്കറ്റുകളാണ് പിടിയിലായത്.  300 ചാക്കുകളിലായി നാലര ലക്ഷം പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. മൈദ കടത്തുകയാണെന്ന വ്യാജേനയാണ് ഹാൻസ് ചാക്കുകൾ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ലോറിയും കസ്റ്റഡിയിലെടുത്തു

click me!