Accident death : പ്ലമ്പിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് യുവാവ് മരിച്ചു

By Web TeamFirst Published Dec 24, 2021, 8:48 PM IST
Highlights

പ്ലമ്പിങ് ജോലികള്‍ ചെയ്യുന്നതിനിടയില്‍ തെന്നി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍  വര്‍ഗീസിനെ ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
 

ഹരിപ്പാട്: പ്ലമ്പിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. പള്ളിപ്പാട് വഴുതാനം വെളുത്തേടത്ത് വര്‍ഗീസ് കോശി (ലാജി-43) ആണ് വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന് സമീപത്ത് ദേശീയപാതയോരത്തുള്ള സ്വകാര്യ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്നുവീണ് മരിച്ചത്. പ്ലമ്പിങ് ജോലികള്‍ ചെയ്യുന്നതിനിടയില്‍ തെന്നി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍  വര്‍ഗീസിനെ ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ഗവ.ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: മറിയാമ്മ വര്‍ഗീസ്. മക്കള്‍: കെസിയ (10), ക്രിസ്റ്റീന(6).

സഞ്ജിത്ത് വധക്കേസിൽ ഒരാൾ കൂടി പിടിയിൽ; നാല് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

പാലക്കാട്: ആർഎസ്എസ് പ്രവർത്തൻ സ‌ഞ്ജിത്തിന്റെ കൊലപാതകത്തിൽ (Sanjith Murder Case) ഒരാൾ കൂടി അറസ്റ്റിൽ. കൊല്ലങ്കോട് സ്വദേശി ഷാജഹാനാണ് അറസ്റ്റിലായത്. ഷാജഹാനടക്കം അഞ്ചുപേരാണ് കേസിൽ ഇത് വരെ പിടിയിലായത്. കേസിൽ മറ്റ് നാല് പേർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും (Look Out Notice) പുറത്തിറക്കിയിട്ടുണ്ട്. 

കൊഴിഞ്ഞാമ്പാറ സ്വദേശി ഹാറൂൺ, ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശി ഇബ്രാഹിം, അമ്പലപ്പാറ സ്വദേശി ഷംസീർ എന്നിവർക്കായാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഇവർ നാല് പേരും എസ്ഡിപിഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. 

എസ്ഡിപിഐ  മുതലമട പഞ്ചായത്ത് സെക്രട്ടറി നസീർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൃത്യം നടത്താൻ പ്രതികൾക്ക് വാഹനം എത്തിച്ചു നൽകിയത് നസീറാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനായി വാഹനം എത്തിച്ചു നൽകിയതിന് പുറമേ  ഗൂഡാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കാറിന്റെ വ്യാജ നമ്പർ പ്ലെയിറ്റൊരുക്കിയതും നസീറാണ്. കൊലപാതകത്തിന് ശേഷം വാഹനം പൊള്ളാച്ചിയിൽ എത്തിച്ച് പൊളിക്കാൻ കൊടുത്തു. പോലീസ് തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ നസീർ ഒളിവിൽ പോയി. ഇയാളെ കൊല്ലങ്ങോട് നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിൽ നാല് പേരാണ് ഇത് വരെ പിടിയിലായിരിക്കുന്നത്. 

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, പ്രതികളെ രക്ഷപെടാൻ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. കഴിഞ്ഞമാസം പതിന‌ഞ്ചിന് പട്ടാപ്പകൽ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്.

click me!