കാറിനെ മറികടക്കാൻ ശ്രമിക്കവേ ബൈക്കിൽ നിന്ന് തെറിച്ചുവീണു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

Published : May 27, 2023, 11:50 PM IST
കാറിനെ മറികടക്കാൻ ശ്രമിക്കവേ ബൈക്കിൽ നിന്ന് തെറിച്ചുവീണു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

Synopsis

പരപ്പനങ്ങാടിയിൽ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസിനടിയിൽപ്പെട്ടാണ് അപകടം.

മലപ്പുറം: കാറിനെ മറികടക്കാൻ ശ്രമിക്കവേ ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവിന് ബസിടയിൽപ്പെട്ട് മരിച്ചു. വേങ്ങര തറയിട്ടാൽ നല്ലാട്ടുതൊടി ഷംസുദ്ദീന്റെ മകൻ സലീം സഹദ് (24) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഊരകം പുത്തൻപീടികയ്ക്ക് സമീപമാണ് അപകടം നടന്നത്. പരപ്പനങ്ങാടിയിൽ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസിനടിയിൽപ്പെട്ടാണ് അപകടം. മലപ്പുറത്തു നിന്നും വേങ്ങരയിലേക്ക് വരികയായിരുന്ന സലീം സഹദ് ഒരു കാറിനെ മറികടക്കാൻ ശ്രമിക്കവേ തെറിച്ച് ബസിനടിയിലേക്ക് വീഴുകയായിരുന്നു.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മാർട്ടത്തിനു ശേഷം നാളെ ഉച്ചയോടെ അരീക്കുളം ജുമാ മസ്ജിദ് കബർസ്ഥാനിൽ സംസ്കരിക്കും. ഉമ്മ: പരേതയായ മൈമൂന. സഹോദരങ്ങൾ: സലീമ, സൽമിയ്യ, സഫ്വാന, സഹല, സാലിമ. 

Read More... റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് സ്ത്രീ മരിച്ചു

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
വാങ്ങിയിട്ട് ഒരു വർഷം മാത്രം, പ്രവർത്തിക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ പുക, അഗ്നിബാധ