ഓയൂരിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ആൾ ചികിത്സയിലിരിക്കെ മരിച്ചു, 2 മക്കൾ ചികിത്സയിൽ 

Published : Oct 20, 2024, 02:46 PM IST
ഓയൂരിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ആൾ ചികിത്സയിലിരിക്കെ മരിച്ചു, 2 മക്കൾ ചികിത്സയിൽ 

Synopsis

ഇന്നലെ രാത്രിയാണ് വിനോദ് കുമാർ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്

കൊല്ലം: ഓയൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. റോഡുവിള സ്വദേശി കൃഷ്ണ വിലാസം വീട്ടിൽ വിനോദ് കുമാർ(42) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വിനോദ് കുമാർ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. വിനോദിന്റെ മക്കളായ മിഥുൻ (18) വിസ്മയ (14) എന്നിവർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾക്കൊപ്പം ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം വിനോദ് തീകൊളുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാ ശ്രമം തടയാൻ  ശ്രമിച്ചതിനിടെ കുട്ടികൾക്ക് പൊള്ളലേറ്റതാണോ എന്നും സംശയമുണ്ട്. മരണകാരണം വ്യക്തമല്ല. 

 

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം