നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ, സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിച്ചു, ഒരാൾക്ക് ദാരുണാന്ത്യം  

Published : Feb 13, 2024, 01:20 PM ISTUpdated : Feb 13, 2024, 02:00 PM IST
 നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ, സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിച്ചു, ഒരാൾക്ക് ദാരുണാന്ത്യം  

Synopsis

രണ്ടാനത്തെയാൾക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ടെത്തിയ കാർ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

കൊല്ലം : കൊല്ലത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് മരണം. രണ്ട് പേർക്ക് പരിക്കേറ്റു. എം.സി റോഡിൽ കൊട്ടാരക്കര ഇഞ്ചക്കാട്ട് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി ജയിംസ് (58) ആണ് മരിച്ചത്. അയ്യപ്പൻ എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം ചികിത്സയിലാണ്. നിയന്ത്രണം വിട്ടെത്തിയ കാർ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

അതേ സമയം, പത്തനാപുരം നെടുംപറമ്പിൽ സ്കൂട്ടറിൽ ഓട്ടോറിക്ഷ ഇടിച്ച് ഒരാൾ മരിച്ചു. കിഴക്കേ ഭാഗം സ്വദേശി പ്രസാദ് ( 61) ആണ് മരിച്ചത്. പ്രസാദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഓട്ടോറിക്ഷ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. 

 

തലസ്ഥാനത്ത് നിന്നും കാണാതായ 12 കാരനെ കണ്ടെത്തിയത് പരിചയക്കാരൻ, റോഡിലൂടെ നടന്ന് പോയത് 5 കിലോമീറ്ററോളം

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ