റോഡിൽ കൂടി നടന്നുപോകുന്നത് പരിചയക്കാരൻ കണ്ടതോടെയാണ് കുട്ടിയെ കിട്ടിയതെന്ന്  അച്ഛൻ ജിജോ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. 

തിരുവനന്തപുരം : നാലാഞ്ചിറയിൽ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കുടുംബവും നാട്ടുകാരും. നാലഞ്ചിറ കോൺവെൻറ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെ കുറവംകോണത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ പരിചയമുളളയാൾ തിരിച്ചറിഞ്ഞതാണ് നിർണായകമായത്. നാലാഞ്ചിറയിൽ നിന്നും 5 കിലോമീറ്ററോളം ദൂരം കുറവംകോണത്തേക്ക് കുട്ടി നടന്നു പോകുകയായിരുന്നു. റോഡിൽ കൂടി നടന്നുപോകുന്നത് പരിചയക്കാരൻ കണ്ടതോടെയാണ് കുട്ടിയെ കിട്ടിയതെന്ന് അച്ഛൻ ജിജോ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. രാവിലെ ആറു മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. രാവിലെ വീട്ടിൽ നിന്ന് കുട്ടിയെ പെട്ടെന്ന് കാണാതെ ആകുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതിൽ വലിയ ആശ്വാസവും സന്തോഷവുമുണ്ടെന്ന് എല്ലാവർക്കും നന്ദിയറിയിച്ച് അച്ഛൻ ജിജോ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരത്ത് 12 വയസുകാരനെ കാണാതായതായി പരാതി

YouTube video player