മദ്യപിച്ച് ബഹളമുണ്ടാക്കി, പൊലീസ് എത്തിയപ്പോള്‍ ഓടി; പരിക്കേറ്റയാൾ മരിച്ചു

By Web TeamFirst Published Jun 19, 2019, 9:47 AM IST
Highlights

തിരുവനന്തപുരം വലിയതുറയിലാണ് സംഭവം. വലിയതുറ ഫിഷർ മാൻ കോളനി സ്വദേശി മണികുട്ടനാണ് മരിച്ചത്. 

തിരുവനന്തപുരം: പൊലീസ് പിടികൂടാതിരിക്കാൻ ഓടി രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റയാൾ മരിച്ചു. തിരുവനന്തപുരം വലിയതുറയിലാണ് സംഭവം.

വലിയതുറ ഫിഷർ മാൻ കോളനി സ്വദേശി മണികുട്ടനാണ് മരിച്ചത്. മണി കുട്ടൻ മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുന്നതറിഞ്ഞ് പൊലീസ് എത്തിയപ്പോഴാണ് ഇറങ്ങിയോടിയത്.

click me!