ഒറ്റയ്ക്ക് നോക്കി നടന്നില്ല, ഒടുവില്‍ നാടൊന്നിച്ചു; പുലിമുട്ടില്‍ കുടുങ്ങിയ കടലാമയ്ക്ക് പുതുജീവന്‍

Published : Jun 19, 2019, 08:56 AM IST
ഒറ്റയ്ക്ക് നോക്കി നടന്നില്ല, ഒടുവില്‍ നാടൊന്നിച്ചു; പുലിമുട്ടില്‍ കുടുങ്ങിയ കടലാമയ്ക്ക് പുതുജീവന്‍

Synopsis

ശക്തമായ തിരമാലകൾക്കിടയിൽപ്പെട്ടതിനെ തുടര്‍ന്നാണ്  കടലാമ പുലിമുട്ടിൽ കുടുങ്ങിയത്. രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് മോചനം സാധ്യമായത്

കണ്ണൂര്‍: പുലിമുട്ടിൽ കുടുങ്ങിയ  കടലാമയെ കൈ പിടിച്ചുയർത്തി നാട്ടുകാരും ഫിഷറീസ്, ഫയർ റസ്ക്യൂ ഉദ്യോഗസ്ഥരും.  കണ്ണൂർ മാപ്പിള ബേ തീരത്തായിരുന്നു രക്ഷാപ്രവർത്തനത്തിനായി നാട്ടുകാര്‍ കൈകോര്‍ത്തത്. ശക്തമായ തിരമാലകൾക്കിടയിൽപ്പെട്ടതിനെ തുടര്‍ന്നാണ്  കടലാമ പുലിമുട്ടിൽ കുടുങ്ങിയത്. 

സംഭവം ആദ്യം കണ്ടത് ചേലോറ സ്വദേശികളായ 3 പേരായിരുന്നു.  കരക്കെത്തിയ കടലാമയെ രക്ഷിക്കാൻ മൂവരും പരമാവധി ശ്രമിച്ചു. പക്ഷെ ആമയുടെ ഭാരം മൂലം സാധിക്കാതെ വരികയായിരുന്നു.  ഒലീവ് റെഡ് ലീ ഇനത്തിൽപ്പെട്ട ആമക്ക് 100 കിലോയോളം ഭാരം വരുമെന്നാണ് കണക്കുകൂട്ടല്‍.  രക്ഷാപ്രവര്‍ത്തനം നടക്കാതെ വന്നതോടെ ഫിഷറീസ് ഉദ്യോസ്ഥരേയും ഫയർ റസ്കൂ ഉദ്യോഗസ്ഥരേയും വിവരമറിയിച്ചു. 

പിന്നെ എല്ലാവരും ചേർന്ന് രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ പരിക്കൊന്നുമേൽക്കാതെ പുലിമുട്ടിൽ നിന്ന് കടലാമയ്ക്ക് മോചനമായത്. കരയിൽ കുടുങ്ങിയ അതിഥിയ്ക്ക് ഒടുവില്‍ ഉൾക്കടലിലേക്ക് നാട്ടുകാര്‍ യാത്രയയപ്പ് നല്‍കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ
പ്രസവത്തിനായി ആധാര്‍ എടുക്കാൻ വന്നതാണ് 6 മാസം ഗര്‍ഭിണിയായ മകൾ, പതിയിരുന്ന് പിതാവും സംഘവും പക തീര്‍ത്തു, അരുംകൊലയക്ക് കാരണം ജാതി മാറി വിവാഹം