
കോഴിക്കോട്: കുറ്റ്യാടി വേളം ചോയി മഠം കടവിൽ കുളിക്കാനിറങ്ങിയ 5 പേരിൽ ഒരാൾ മുങ്ങിമരിച്ചു. പെരുമണ്ടച്ചേരി മനത്താനത്ത് മൊയ്തുവിന്റെയും സൈനബയുടെയും മകൻ സഫിർ (21) ആണ് മരിച്ചത്. ഞായറാഴ്ച വെകുന്നേരം 4 മണിക്കാണ് ദാരുണമായ സംഭവം. ഉടൻ തന്നെ കുറ്റ്യാടി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ശാക്കിർ ,സലീന, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റിനായി അയച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam