ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ പ്രകടനത്തിനുള്ള സമ്മാനം 'കന്നാസില്‍'

Published : Mar 07, 2021, 11:16 PM ISTUpdated : Mar 07, 2021, 11:17 PM IST
ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ പ്രകടനത്തിനുള്ള സമ്മാനം 'കന്നാസില്‍'

Synopsis

മങ്ങാട്ടുപുലം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ വണ്‍ഡെ ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന് പെട്രോളാണ് സമ്മാനമായി നല്‍കിയത്. 

കോഡൂർ : ഇന്ധന വില കുതിച്ചുയരുന്നതിനിടെ  ഫുട്ബോള്‍ ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരന് വേറിട്ട സമ്മാനവുമായി സ്പോര്‍ട്സ് ക്ലബ്ബ്. മങ്ങാട്ടുപുലം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ വണ്‍ഡെ ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന് പെട്രോളാണ് സമ്മാനമായി നല്‍കിയത്.

ഇന്ധനവില വര്‍ധന ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സമ്മതിക്കുന്നു, പക്ഷേ പരിഹാരമുണ്ട്: പി കെ കൃഷ്‌ണദാസ്

പാസ്‌ക് പിലാക്കല്‍ ടീമിന്റെ അനസിനാണ് ഈ അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. പെട്രോള്‍ വില വര്‍ധനക്കെതിരായ ക്രിയാത്മക പ്രതിഷേധം എന്ന നിലയിലാണ് പെട്രോള്‍ സമ്മാനമായി നല്‍കിയതെന്ന് ക്ലബ് പ്രസിഡന്റ് എം സമീര്‍ പറഞ്ഞു. 24 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ പാസ്‌ക് പിലാക്കല്‍ രാജകുടുംബം കോഴിക്കോടിനെ തോല്‍പ്പിച്ച് ജേതാക്കളായി.
സംസ്ഥാന സർക്കാർ അനുകൂലമല്ല; അല്ലെങ്കില്‍ പെട്രോള്‍ 60 രൂപയ്ക്ക് ലഭ്യമാകും: കുമ്മനം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്കാരുടെ ജീവന്‍ പന്താടി 'മരണക്കളി' നടത്തിയ ഡ്രൈവർ അഴിക്കുള്ളിൽ; ചുമത്തിയത് മനപൂര്‍വമല്ലാത്ത നരഹത്യാശ്രമ കുറ്റം
കോഴിക്കോട് കടലിൽ അപ്രതീക്ഷിത അപകടം; വല വലിക്കുന്നതിനിടെ കപ്പി ഒടിഞ്ഞ് തലയിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം