
കോഴിക്കോട്: കൊയിലാണ്ടി നന്തിയിൽ അമ്മയും പിഞ്ചു മകനും ട്രെയിനിടിച്ച് മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ (28), മകൻ നാല് വയസ്സുള്ള കശ്യപ് (നാല്) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം. മൃതദേഹം ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്കും മാറ്റി.
വിവാഹാഭ്യർത്ഥന നിഷേധിച്ച യുവതിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് യുവാവ്
ആനക്കുളം അട്ടവയലിൽ മനുലാലിന്‍റെ ഭാര്യയാണ് ഹർഷ. കൊല്ലചിറക്ക് സമീപം തളിക്ഷേത്രത്തിന് പിറകിൽ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. കാശിനാഥ് എന്നു പേരുള്ള മറ്റൊരു മകൻ കൂടിയുണ്ട് ദമ്പതികൾക്ക്. ഹർഷയുടെ പിതാവ്: ശശി, മാതാവ്: ഷൈനി.
ട്രെയിന് അടിയില്‍ പെട്ടുപോകാമായിരുന്ന വയോധികനെ സാഹസികമായി രക്ഷിച്ചു- വീഡിയോ
കൂകൂകൂകൂം തീവണ്ടി, ചക്രമില്ലാ തീവണ്ടി, ചീറിപ്പായും തീവണ്ടി ഇത് ചൈനക്കാരുടെ തീവണ്ടി!
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam