എക്സൈസിനെ കണ്ട് ഭയന്നോടിയ മധ്യവയസ്‍ക്കന്‍ തോട്ടില്‍ മരിച്ച നിലയില്‍; സംഭവം തിരുവനന്തപുരത്ത്

Published : Apr 27, 2020, 11:24 PM ISTUpdated : Apr 27, 2020, 11:25 PM IST
എക്സൈസിനെ കണ്ട് ഭയന്നോടിയ മധ്യവയസ്‍ക്കന്‍ തോട്ടില്‍ മരിച്ച നിലയില്‍; സംഭവം തിരുവനന്തപുരത്ത്

Synopsis

വ്യാജവാറ്റ് നടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രാജേന്ദ്രന്‍റെ വീട്ടിൽ വൈകുന്നേരം എക്സൈസ് സംഘം വന്നിരുന്നു. 

തിരുവനന്തപുരം: എക്സൈസിനെ കണ്ട് ഭയന്നോടിയ ആദിവാസി മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് പറണ്ടോട് ചെട്ടിയാംപാറ ആദിവാസി കോളനിയിലെ രാജേന്ദ്രൻ കാണിയാണ് മരിച്ചത്. വ്യാജവാറ്റ് നടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രാജേന്ദ്രന്‍റെ വീട്ടിൽ വൈകുന്നേരം എക്സൈസ് സംഘം വന്നിരുന്നു. 

എക്സൈസിനെ കണ്ട് രാജേന്ദ്രൻ ഇറങ്ങിയോടിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. രാത്രിയിലാണ് രാജേന്ദ്രന്‍റെ മൃതദേഹം തോട്ടിൽ കണ്ടെത്തിയത്. മൃതദേഹം നെടുമങ്ങാട് തഹസിൽദാറിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തും.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്
വർക്ക് ഷോപ്പിൽ സ്‌കൂട്ടറിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ തീപ്പൊരി; ലീക്കായ പെട്രോളിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയെത്തി അണച്ചു