
മൂന്നാർ : മൂന്നാർ ആനയിറങ്കലിനു സമീപം കട്ടാനയുടെ ആക്രമണത്തിൽ നിന്ന് ബൈക്ക് യാത്രികർ തലനാരിഴക്ക് രക്ഷപെട്ടു. രാവിലെ ആറരയ്ക്കായിരുന്നു സംഭവം. കൊച്ചി - ധനുഷ്കോടി ദേശിയ പാതയിലെ വളവ് തിരിഞ്ഞ് വന്ന സ്കൂട്ടർ ആനയുടെ മുന്നിൽ പെട്ടു. ആനയെ കണ്ട് ഭയന്നതോടെ സ്കൂട്ടർ മറിഞ്ഞു. ആന പാഞ്ഞടുത്തെങ്കിലും സമീപത്ത് നിന്ന ആളുകൾ ബഹളമുണ്ടാക്കിയതോടെ ആന ആക്രമിക്കാതെ മാറി പോയി. ശങ്കരപാണ്ഡിമെട്ടിൽ നിന്ന് ചിന്നക്കനാൽ ഭാഗത്തേക്ക് റോഡിലൂടെ നടന്നു പോകുകയായിരുന്ന ചക്കക്കൊമ്പൻ എന്ന ആനയുടെ മുന്നിൽ നിന്നാണ് യാത്രക്കാരൻ രക്ഷപെട്ടത്.
അതേസമയം തൃശൂർ മലക്കപ്പാറയിൽ തോട്ടം തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചു. മലക്കപ്പാറയിൽ തേയില തോട്ടത്തിലെ തൊഴിലാളിയെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. മലക്കപ്പാറ സ്വദേശി 55 കാരിയായ ജാനകിയ്ക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ജാനകിയെ വാൽപ്പാറ ടാറ്റ ഉരുളിക്കൽ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More : കോഴിക്കോട് യുവതിയെ കൂട്ടബലാൽസംഗം ചെയ്തു, പീഡനം മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി, മൂന്ന് പേർ പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam