മെമു ട്രെയിനിലെ വനിതാ കംപാർട്ട്മെന്റിൽ യുവാവിന്റെ നഗ്നതാപ്രദർശനം; ഇടവ സ്റ്റേഷനിൽ വെച്ച് പ്രതി രക്ഷപ്പെട്ടു

Published : Nov 29, 2026, 07:50 AM IST
MEMU

Synopsis

തിരുവനന്തപുരം-കൊല്ലം മെമു ട്രെയിനിലെ വനിതാ കംപാർട്ട്മെന്റിൽ യുവാവ് നഗ്നതാപ്രദർശനം നടത്തിയതായി പരാതി. യുവതി ബഹളം വെച്ചതോടെ ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ശ്രമിച്ച ഇയാളെ യാത്രക്കാർ ഇടവ സ്റ്റേഷനിൽ ഇറക്കി. എന്നാൽ യുവാവ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.

തിരുവനന്തപുരം / കൊല്ലം: തിരുവനന്തപുരം-കൊല്ലം മെമു ട്രെയിനിലെ വനിതാ കംപാർട്ട്മെന്റിൽ യുവാവിന്റെ നഗ്നതാപ്രദർശനമെന്ന് പരാതി. സംഭവത്തിൽ കൊല്ലം സ്വദേശിനിയായ യുവതി റെയിൽവേ പൊലീസിൽ പരാതി നൽകി.

വനിതാ കംപാർട്ട്മെന്റിലെ ശുചിമുറിയിൽ കയറിയ യുവാവ് വാതിൽ തുറന്നിട്ട് അശ്ലീല ചേഷ്ടകൾ കാണിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഇത് കണ്ട് യുവതി ബഹളം വെച്ചതോടെ യുവാവ് തൊട്ടടുത്ത കംപാർട്ട്മെന്റിലേക്ക് മാറി.

യുവതി യുവാവിനെ പിന്തുടർന്നതോടെ ഇയാൾ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇത് കണ്ട യാത്രക്കാർ ഇടപെട്ട് യുവാവിനെ തടഞ്ഞുവെച്ചു. തുടർന്ന് ട്രെയിനിൽ തൂങ്ങിക്കിടന്ന യുവാവിനെ ഇടവ സ്റ്റേഷനിൽ വെച്ച് യാത്രക്കാർ സുരക്ഷിതമായി നിലത്തിറക്കി. എന്നാൽ, യാത്രക്കാരുടെ പിടിവിട്ടതോടെ യുവാവ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി
എക്‌സൈസിന്റെ സ്ഥിരം നോട്ടപ്പുള്ളി; നാല് ലിറ്റര്‍ വ്യാജ മദ്യവുമായി ജോയി പിടിയിൽ, രക്ഷപ്പെട്ട കൂട്ടുപ്രതിക്കായി അന്വേഷണം