വൈദ്യുതി ബോർഡ് ജീവനക്കാരന്‍ ചമഞ്ഞ് പണം തട്ടിയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം

Web Desk   | Asianet News
Published : Jul 01, 2021, 10:36 PM IST
വൈദ്യുതി ബോർഡ് ജീവനക്കാരന്‍ ചമഞ്ഞ് പണം തട്ടിയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം

Synopsis

നാട്ടുകാർ തടഞ്ഞുവെച്ചെങ്കിലും വൈദ്യുതി ആഫീസിൽ നിന്നും ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപെട്ടു. 

കായംകുളം:വൈദ്യുതി ബോർഡ് ജീവനക്കാരനെന്ന വ്യാജനെ വീടുകളിലെത്തി പണം തട്ടിയ യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.ഐക്യജങ്ഷൻ ചേലപ്പുറം ഭാഗത്ത് ബുധനാഴ്ച രാവിലെ 11 നാണ് വൈദ്യതിബിൽ അടക്കാത്ത വീട്ടിൽ കയറി തട്ടിപ്പ് നടത്തിയത്. വീട്ടുകാർക്ക് സംശയം തോന്നി അയാളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. 

നാട്ടുകാർ തടഞ്ഞുവെച്ചെങ്കിലും വൈദ്യുതി ആഫീസിൽ നിന്നും ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപെട്ടു. മാവേലിക്കര ഇലക്ട്രിക്കൽ സെക്ഷൻറ പേരിൽ തയ്യാറാക്കിയ സജീർ, ലൈൻമാൻ 2 എന്ന വിലാസത്തിലുള്ള വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തി വന്നത്. ഇയാൾ സഞ്ചരിച്ചിരുന്ന  ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. 

പ്രതാഗംമൂട് സ്വദേശിയായ ഇയാൾ ഇപ്പോൾ ചേരാവള്ളിയിലാണ്താമസിക്കുന്നെതെന്നുo നേരത്തെ നഗരത്തിലെ ഒരു പ്രധാന ഉച്ചഭാഷിണി സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നുവെന്നും ഇയാളെ പിടികൂടുന്നതിനായി ഉർജ്ജിതമായ  അന്വേഷണം നടത്തുന്നതായി കായംകുളംപൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്‌കാനിംഗിനിടെ അഴിച്ചുവെച്ച 5 പവന്റെ മാല തിരിച്ചെത്തിയപ്പോള്‍ കാണാനില്ല, സംഭവം വടകരയിലെ സ്വകാര്യ ആശുപത്രിയില്‍; കേസ്
പതിനെട്ടാം പടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസിന്റെ പ്രത്യേക നിർദേശം