പശുവിന് പുല്ലുചെത്താന്‍ പോയയാള്‍ ഷോക്കേറ്റു മരിച്ച നിലയില്‍

Published : Mar 12, 2021, 07:31 AM IST
പശുവിന് പുല്ലുചെത്താന്‍ പോയയാള്‍ ഷോക്കേറ്റു മരിച്ച നിലയില്‍

Synopsis

കഴിഞ്ഞ ദിവസം രാവിലെ 11.30ന് കൈതവനയിലെ റെയ്ബാന്‍ചിറ തരിശുനിലത്തില്‍ പശുവിന് കൊടുക്കാനായി പുല്ല് ചെത്താന്‍ പോയതായിരുന്നു പുരുഷോത്തമന്‍.

ആലപ്പുഴ: പശുവിന് പുല്ലുചെത്താന്‍ പോയയാള്‍ ഷോക്കേറ്റു മരിച്ച നിലയില്‍. ആലപ്പുഴ പഴവീട് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പുരുഷോത്തമന്‍(78) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11.30ന് കൈതവനയിലെ റെയ്ബാന്‍ചിറ തരിശുനിലത്തില്‍ പശുവിന് കൊടുക്കാനായി പുല്ല് ചെത്താന്‍ പോയതായിരുന്നു പുരുഷോത്തമന്‍.

 ഉച്ചകഴിഞ്ഞ് 2.30 ആയിട്ടും എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോള്‍ ഷോക്കേറ്റ നിലയില്‍ കിടക്കുകയായിരുന്നു. തലേദിവസമുണ്ടായ ശക്തമായ കാറ്റില്‍ വൈദ്യുതകമ്പി പൊട്ടിവീണതാകാമെന്ന് സംശയിക്കുന്നു. പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ