കുമ്പളത്ത് പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഒരാൾ മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം

Published : Apr 11, 2022, 08:46 AM IST
കുമ്പളത്ത് പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഒരാൾ മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം

Synopsis

രഞ്ജിത്തിന്റെ മുഖത്ത് മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്

കൊച്ചി: കുമ്പളം പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട് സ്വദേശി രഞ്ജിത്താണ് മരിച്ചത്. രഞ്ജിത്തിന്റെ മുഖത്ത് മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസ് പരിസരത്തെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് താഴെ ഒരാൾ കിടക്കുന്നതായി കണ്ടിരുന്നു. കെട്ടിടത്തിന് മുകളിൽ നിന്ന് വീണതാകാമെന്ന നിഗമനത്തിൽ ഇവിടെയെത്തിയ നാട്ടുകാർ രഞ്ജിത്തിന്റെ മുഖത്ത് മർദ്ദനമേറ്റ പാടുകൾ കണ്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇത് കൊലപാതകം തന്നെയെന്ന നിഗമനത്തിൽ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്.

വേനൽമഴയിൽ കൃഷി നശിച്ചു; തിരുവല്ലയിൽ കർഷകൻ ജീവനൊടുക്കി

തിരുവല്ല: കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല നിരണം സ്വദേശി രാജീവാണ് (49) മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കൃഷി ആവശ്യത്തിന് രാജീവ്‌ ബാങ്കിൽ നിന്നും വായ്‌പ എടുത്തിരുന്നു. കൃഷി നഷ്ടമായതിനെ തുടർന്ന് കട ബാധ്യത ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെൽകൃഷി നഷ്ടത്തിലായി. ഇത്തവണ വേനൽമഴയിൽ എട്ട് ഏക്കർ കൃഷി നശിച്ചു. ഇന്ന് രാവിലെ നെൽപ്പാടത്തിന്റെ കരയിലാണ് രാജീവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വെണ്ണലയിൽ കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

വെണ്ണലയിൽ (vennala)കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ(mass suicide). അമ്മ, മകൾ, മകളുടെ ഭർത്താവ് എന്നിവർ ആണ് ആത്മഹത്യ ചെയ്തത്. ശ്രീകലാ റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവർ ആണ് മരിച്ചത്. രജിതയുടെ ചെറിയ കുട്ടികൾ രാവിലെ ഫോണിൽ വിവരം അറിയിച്ചപ്പോഴാണ് കൂട്ട ആത്മഹത്യയുടെ വിവരം പുറത്തറിഞ്ഞത്. സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പും കിട്ടിയിട്ടുണ്ട്. 

അമ്മയേയും അച്ഛനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ കീഴടങ്ങി

തൃശൂർ : അമ്മയേയും അച്ഛനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലയാളി കീഴടങ്ങി. തൃശൂർ ഇഞ്ചക്കുണ്ടിൽ മാതാപിതാക്കളെ വെട്ടിക്കൊന്ന മകൻ അനീഷ്(38) ആണ് കീഴടങ്ങിയത്. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലാണ് പുലർച്ചെ രണ്ടു മണിക്ക് അനീഷ്  കീഴടങ്ങിയത്. അനീഷിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലയ്ക്ക് ശേഷം അനീഷ് പോയത് തിരുവനന്തപുരത്തേക്ക് ആയിരുന്നു. ഇയാളെ കണ്ടെത്താൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനിടെയാണ് അനീഷ് കീഴടങ്ങിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചാലക്കുടിയിലെ 2 യുവതികളടക്കം 5 പേർ പൊലീസിന് ആ യൂബർ ടാക്സിയെ കുറിച്ച് നിർണായക വിവരം കൈമാറി, രാസലഹരി മൊത്തക്കച്ചവടക്കാരൻ പിടിയിൽ
ഗ്യാസ് ലീക്കായത് അറിഞ്ഞില്ല, ചായയിടാൻ സിമി സ്റ്റൗ കത്തിച്ചതും ഉഗ്ര സ്ഫോടനം; നെടുമങ്ങാട് ചായക്കട അപകടത്തിൽ 2 ജീവൻ നഷ്ടം