Latest Videos

വഴിയരികിൽ കിടന്നയാൾ മരിച്ച നിലയിൽ, പിന്നോട്ടെടുത്ത ലോറി തലയിലൂടെ കയറിയെന്ന് സംശയം; അന്വേഷണം 

By Web TeamFirst Published Apr 11, 2024, 6:58 AM IST
Highlights

തലയിലൂടെ വാഹനം കയറി ഇറങ്ങിയതായി സംശയം. ഇറച്ചികോഴിയുമായി വന്ന ലോറി പിന്നോട്ട് എടുത്തപ്പോൾ മുകളിൽ കയറി ഇറങ്ങി എന്നാണ് സംശയം

പത്തനംതിട്ട : കണ്ണങ്കരയിൽ വഴിയരികിൽ കിടന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തലയിലൂടെ വാഹനം കയറി ഇറങ്ങിയതായി സംശയം. ഇറച്ചികോഴിയുമായി വന്ന ലോറി പിന്നോട്ട് എടുത്തപ്പോൾ മുകളിൽ കയറി ഇറങ്ങിയെന്നാണ് സംശയം. വാഹനം കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തൊഴിലാളി മദ്യലഹരിയിൽ വഴിയിൽ കിടന്ന് ഉറങ്ങിയതാണെന്നാണ് നിഗമനം.

അപകടത്തില്‍ പരിക്കേറ്റ ഓട്ടോഡ്രൈവര്‍ക്ക് രക്ഷകനായി എംഎല്‍എ

 

click me!