
കോഴിക്കോട്: താമരശ്ശേരി ചുരത്തിന് താഴെ കൊക്കയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്തോളി കൊളത്തൂര്‍ സ്വദേശി ചെറുവളത്ത് ഹമീദി(50)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചുരത്തിലെ എട്ടും ഒന്‍പതും വളവിനിടയില്‍ 12 മീറ്ററോളം താഴ്ചയിലായി ഇന്ന് രാവിലെയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇവര്‍ താമരശ്ശേരി പോലീസില്‍ വിവരം അറിയിച്ചു. പോലീസും കല്‍പ്പറ്റയില്‍ നിന്നുള്ള അഗ്‌നിശമന രക്ഷാസേനയും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച പോലീസ്, മൃതദേഹം ഹമീദിന്റെതാണെന്ന് സ്ഥിരീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam