മാലിന്യം നിറഞ്ഞ തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

Published : Feb 07, 2022, 12:28 AM IST
മാലിന്യം നിറഞ്ഞ തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

താട്ടില്‍ കമഴ്ന്നു കിടന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു.  

കോട്ടയം: വൈക്കത്ത് മാലിന്യം നിറഞ്ഞ തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ടിവി പുരം സ്വദേശി വിശ്വനാഥനെയാണ് തെക്കേനടയ്ക്ക് സമീപം അന്ധകാരതോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടില്‍ കമഴ്ന്നു കിടന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ വിശ്വനാഥന്‍ സൈക്കിളില്‍ തോടിനോടു ചേര്‍ന്നുള്ള വഴിയിലൂടെ പതിവായി പോകാറുണ്ടായിരുന്നു. മൂന്നു ദിവസമായി വിശ്വനാഥനെ കാണാനില്ലെന്ന്  ബന്ധുക്കള്‍ വൈക്കം പോലിസില്‍ പരാതി നല്‍കിയിരുന്നു. വൈക്കം പൊലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
 

PREV
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം