കൊല്ലം ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് 2.2 കിലോ കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ. നേരത്തെ അറസ്റ്റിലായ മറ്റൊരാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശാസ്താംകോട്ട പൊലീസിന്റെ സബ് ഡിവിഷൻ സ്ക്വാഡ് പ്രതികളെ വലയിലാക്കിയത്.

കൊല്ലം: ശാസ്താംകോട്ടയിൽ കഞ്ചാവുമായി സഹോദരന്മാർ പിടിയിൽ. ശാസ്താംകോട്ട സ്വദേശികളായ സജോ, നിജോ എന്നിവരാണ് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും പിടിയിലായത്. 2 കിലോ 200 ഗ്രാം കഞ്ചാവുമായാണ് ഇവരെ പിടികൂടിയത്. ശാസ്താംകോട്ട പൊലീസിന്റെ സബ് ഡിവിഷൻ സ്ക്വാഡാണ് പ്രതികളെ വലയിലാക്കിയത്. രണ്ട് കിലോയോളം കഞ്ചാവുമായി രാജഗിരി എന്നയാളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നും ലഭിച്ച നിർണായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സഹോദരങ്ങളായ പ്രതികളെ പിടികൂടിയത്. ഡിവൈഎസ്പി ബൈജുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജോസഫ്, എസ് ഐ മാരായ വിമൽ രംഗനാഥ്, രാജേഷ് കുമാർ എഎസ് ഐ ബിജു, സിപിഒ അരുൺ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.