മുരുക്കുംപാടത്ത് ബ്ലോക്ക് പഞ്ചായത്തംഗം എ. എ സാബുവിന്റെ വീട്ടിൽ നിന്ന് കൊടിയ വിഷമുള്ള വലിയ അണലി പാമ്പിനെ കണ്ടെത്തി. രാവിലെ പുറത്തുപോയി തിരിച്ചെത്തിയപ്പോൾ സിറ്റൗട്ടിലാണ് പാമ്പിനെ കണ്ടത്. പിന്നീട് പാമ്പുപിടുത്ത വിദഗ്ദ്ധനെത്തി പിടികൂടുകയായിരുന്നു.

കൊച്ചി: വൈപ്പിൻ മുരുക്കുംപാടത്ത് ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ വീട്ടിൽ കൊടിയ വിഷമുള്ള അണലി പാമ്പിനെ കണ്ടെത്തി. ബെൽബോ റോഡിനോട് ചേർന്നുള്ള ഇട റോഡിലെ വീട്ടിൽ നിന്നാണ് അണലി പാമ്പിനെ കണ്ടെത്തിയത്. എ. എ സാബുവിന്റെ വീട്ടിലാണ് അസാധാരണ വലുപ്പമുള്ള അണലിയെത്തിയത്. ഇന്നലെ രാവിലെ സാബു പുറത്ത് പോയ ശേഷം ‌ആറര മണിയോടെ തിരികെ വീട്ടിലേക്ക് കയറുമ്പോഴാണ് സിറ്റൗട്ടിലെ തറയിൽ പാമ്പിനെ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പ് പിടിക്കൽ വിദഗ്ദ്ധനെത്തി പിടികൂടി. പ്രദേശത്ത് അണലികളെ ധാരാളമായി കാണാറുളളതായി സാബു പറഞ്ഞു.