
തിരുവനന്തപുരം: കഴക്കൂട്ടം മംഗലപുരത്ത് ഗൃഹനാഥനെ വീടിനു മുന്നില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്തവട്ടം ശാന്തിനഗര്‍ ചോതിയില്‍ രാജു (62) വിനെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടത്. വീടിനോടുചേര്‍ന്ന കടയ്ക്കു മുന്നില്‍ പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം. കാര്‍ഡ് ബോര്‍ഡ് പെട്ടികളും മറ്റും മൃതദേഹത്തിനു ചുറ്റും കത്തിയ നിലയിലാണ്.
പ്രവാസിയായിരുന്ന രാജു ഒന്നര വര്‍ഷം മുന്‍പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത്. തുടര്‍ന്ന് വീടിനോട് ചേര്‍ന്ന് ചായക്കട നടത്തുകയായിരുന്നു. വീട്ടില്‍ ഭാര്യയും ഭിന്നശേഷിക്കാരനായ മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയുമായി പിണക്കത്തിലായ ഇയാള്‍ കടയോട് ചേര്‍ന്ന ചായ്പ്പിലാണ് കിടന്നിരുന്നത് എന്ന് ബന്ധുക്കള്‍ പറഞ്ഞു. രാവിലെ വീടിന് പുറത്തിറങ്ങിയ ഇയാളുടെ ഭാര്യ ഷീലയാണ് കത്തിക്കരിഞ്ഞ നിലയില്‍ രാജുവിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വിളിച്ചറിയിച്ച് മംഗലപുരം പൊലീസ് സ്ഥലത്തെത്തി.
അസ്വാഭാവിക മരണത്തിന് മംഗലപുരം പൊലീസ് കേസെടുത്തു. ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും
സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
ലണ്ടനിൽ ഇന്ത്യൻ സ്വദേശിയായ 27കാരി കുത്തേറ്റ് കൊല്ലപ്പെട്ടു, പ്രതി ബ്രസീലുകാരൻ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam