കനിവ് കാട്ടാതെ വാഹന യാത്രക്കാർ, കാറിടിച്ച് റോഡരികിൽ രക്തം വാർന്ന് കിടന്നത് പത്ത് മിനിറ്റോളം; വയോധികൻ മരിച്ചു

Published : Nov 02, 2026, 10:23 AM IST
Palakkad Accident Man Death

Synopsis

പാലക്കാട് കാറിടിച്ച് റോഡരികിൽ പത്ത് മിനിറ്റോളം രക്തം വാർന്ന് കിടക്കേണ്ടി വന്ന വയോധികൻ മരിച്ചു. ചാലിശ്ശേരി സ്വദേശി അബൂബക്കർ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിലാണ് അബൂബക്കറിന് ഗുരുതര പരിക്കേറ്റത്.

പാലക്കാട്: കാറിടിച്ച് റോഡരികിൽ പത്ത് മിനിറ്റോളം രക്തം വാർന്ന് കിടക്കേണ്ടി വന്ന കാൽനടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ചാലിശ്ശേരി തേവർപറമ്പിൽ അബൂബക്കർ (62) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആണ് അന്ത്യം.

കൂറ്റനാട് - തണ്ണീർക്കോട് റോഡിൽ വട്ടേനാട് സ്കൂളിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അബൂബക്കറിനെ തണ്ണീർക്കോട് ഭാഗത്തുനിന്ന് വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രക്തം വാർന്ന് റോഡിൽ കിടന്ന അബൂബക്കറിലെ ആശുപത്രിയിലേക്ക് മാറ്റാൻ അതുവഴി വന്ന കാറുകളും മറ്റ് വാഹനങ്ങളും തയ്യാറായില്ല. നാട്ടുകാർ ഓടിക്കൂടി ആംബുലൻസ് വിളിച്ചെങ്കിലും എത്താൻ വൈകി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ ഏറെ വൈകി അപകടത്തിൽപെട്ട കാറിൽ തന്നെയാണ് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അബൂബക്കറിനെ ആശുപത്രിയിലേക്ക് മാറ്റാൻ വാഹന യാത്രക്കാർ സഹായിച്ചില്ലെന്നും ആംബുലൻസ് ലഭിക്കാൻ വൈകിയെന്നും നാട്ടുകാർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലം കടയ്ക്കലിൽ മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് 'ഉണ്ണി' പിടിയിൽ; നാട്ടുകാരും പോലീസും ചേർന്ന് ഓടിച്ചിട്ടു പിടികൂടി
സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 47-കാരന് 30 വർഷം കഠിന തടവ്; വിവരം മറച്ചുവെച്ച രണ്ടാംപ്രതിക്ക് ആറുമാസം തടവ്