എടുത്തത് 2500, കിട്ടിയത് 12,500; എടി എമ്മില്‍ നിന്ന് അധികം കിട്ടിയ പണം തിരികെ നല്‍കി യുവാവ്

By Web TeamFirst Published Nov 12, 2020, 7:47 PM IST
Highlights

ഞെട്ടിക്കുളത്തുള്ള ഗ്രാമീണ ബാങ്കിന്റെ എടിഎമ്മില്‍ പണം എടുക്കാനായി  എത്തിയതായിരുന്നു മുസ്തഫ. 2500 രൂപയാണ് മുസ്തഫ എടി എമ്മില്‍ നിന്ന് എടുത്തത്. എന്നാല്‍
 

മലപ്പുറം: എടിഎമ്മില്‍ നിന്ന അധികം ലഭിച്ച പണം ബാങ്കില്‍ തിരിച്ചേല്‍പ്പിച്ച് യുവാവ് മാതൃകയായി. നിലമ്പൂര്‍, പോത്തുകല്‍ പഞ്ചായത്തിലെ വെളിമ്പിയമ്പാടം സ്വദേശി പി കെ മുസ്തഫ ആണ് എടിഎമ്മില്‍ നിന്ന് അധികമായി ലഭിച്ച പണം തിരിച്ചേല്‍പ്പിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം.

ഞെട്ടിക്കുളത്തുള്ള ഗ്രാമീണ ബാങ്കിന്റെ എടിഎമ്മില്‍ പണം എടുക്കാനായി  എത്തിയതായിരുന്നു മുസ്തഫ. 2500 രൂപയാണ് മുസ്തഫ എടി എമ്മില്‍ നിന്ന് എടുത്തത്. എന്നാല്‍ പണം വന്നപ്പോള്‍ മുസ്തഫ അമ്പരന്നു. 2500 രൂപയ്ക്ക് പകരം കിട്ടിയത് 12,500 രൂപ. 

ആദ്യത്തെ അമ്പരപ്പ് മാറിയതോടെ മുസ്തഫ എടി എം സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ തന്നെയുള്ള ബാങ്കിലെത്തി മാനേജറെ കണ്ട് പണം തിരികെയേല്‍പ്പിച്ചു. മുസ്തഫയുടെ സത്യസന്ധതയെ ബാങ്ക് മാനേജര്‍ അഭിനന്ദിച്ചു.

click me!