
കോഴിക്കോട്: എൽഐസി ഓഫീസിലെ മീറ്റിങിനിടെ ചായക്കൊപ്പം നൽകിയ ബോണ്ടയിൽ കുപ്പിച്ചില്ല് കണ്ടെത്തിയെന്ന് പരാതി. കൊയിലാണ്ടിയിലെ എൽഐസി ഓഫീസിലെ യോഗത്തിനിടെയാണ് സംഭവം. യോഗത്തിൽ പങ്കെടുത്ത ജീവനക്കാരൻ സുധീഷിന് ചായക്കൊപ്പം ലഭിച്ച ബോണ്ടയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. പിന്നാലെ ഇദ്ദേഹം ആരോഗ്യവകുപ്പിൽ പരാതിയും നൽകി. കൊയിലാണ്ടിയിലെ തന്നെ ടോപ് ഫോം എന്ന ഹോട്ടലിൽ നിന്നാണ് എൽഐസി ഓഫീസിലെ മീറ്റിങിൽ ജീവനക്കാർക്ക് നൽകാൻ ചായയും ബോണ്ടയും എത്തിച്ചത്. കഴിച്ചുകൊണ്ടിരിക്കെയാണ് ബോണ്ടയില്‍ നിന്നും കുപ്പിച്ചില്ല് കിട്ടിയതെന്നും ഇതിന് മുന്‍പ് ഇതേ കടയിലെ ഭക്ഷണത്തില്‍ നിന്ന് പ്ലാസ്റ്റിക്ക് കഷ്ണം കിട്ടിയ സംഭവം ഉണ്ടായിട്ടുണ്ടെന്നും സുധീഷ് പറഞ്ഞു. പ്ലാസ്റ്റിക് ലഭിച്ച മുൻ അനുഭവം കൂടിയുള്ളത് കൊണ്ടാണ് പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.