
കോഴിക്കോട്: വീടിന്‍റെ അടുക്കള വാതിൽ കുത്തിത്തുറന്ന് ഭർത്താവിനും മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 11 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം ശാസ്ത്രി നഗർ കോളനിയിലെ രാജേഷി(33) നെയാണ് കോഴിക്കോട് സെക്കന്‍റ് അഡീഷണൽ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്.
2016 ഫെബ്രുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നടക്കാവ് എസ്ഐയായിരുന്ന മൂസ വള്ളിക്കാടിന്‍റെ നേതൃത്വത്തിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. എഎസ്ഐ രാജീവിന്‍റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam