രഹസ്യ വിവരം കിട്ടി പൊലീസെത്തിയത് കൽപ്പറ്റയിലെ വീട്ടിലെ ടെറസിൽ, മണ്ണും മണലും ചാണകവും നിറച്ച ട്രേ; നട്ടുവളർത്തുന്ന കഞ്ചാവ് ചെടികൾ പിടികൂടി

Published : Jan 12, 2026, 10:36 PM IST
Ganja Plant

Synopsis

കല്‍പ്പറ്റയില്‍ വീടിന്റെ ടെറസിന് മുകളില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയതിന് 45കാരനായ യൂനസിനെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തു. 

കല്‍പ്പറ്റ: വീടിന്റെ ടെറസിന് മുകളില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. ചെറുകാട്ടൂര്‍ പരക്കുനി ബീരാളി വീട്ടില്‍ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പനമരം പൊലീസും ചേര്‍ന്ന് പിടകൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിന്റെ ടെറസില്‍ മണ്ണും മണലും ചാണകവും നിറച്ച ട്രേയില്‍ മൂന്ന് കഞ്ചാവ് ചെടികളായിരുന്നു യൂനസ് നട്ടുവളര്‍ത്തിയിരുന്നത്. പരിശോധനയില്‍ കണ്ടെത്തിയ മൂന്ന് ചെടികളും പോലീസ് പറിച്ചെടുത്ത് നശിപ്പിച്ചു. പനമരം സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പി.പി അഖിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആള്‍താമസമില്ലാതെ പൂട്ടിക്കിടക്കുന്ന വീട്, അകത്ത് ചെമ്പിന്റെയും പിച്ചളയുടെയും പാത്രങ്ങളും പട്ടുസാരികളും; മുന്‍ വാതില്‍ പൊളിച്ച് മോഷ്ടിച്ചു, അറസ്റ്റിൽ
ആശുപത്രിയിൽ പോയ സമയം മോഷ്ടാക്കൾ വീട്ടിൽ, പൂജാമുറിയിലെ ഇരുമ്പലമാര തകർത്ത് 30 പവൻ സ്വർണം കവർന്നു, ഹാർഡ് ഡിസ്കും മോഷ്ടിച്ചു