റിലേഷന്‍ഷിപ്പ് നിര്‍ത്തിയതിൽ വൈരാഗ്യം, പ്രായപൂര്‍ത്തി ആവാത്ത കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു; മാനന്തവാടിയിൽ യുവാവ് പിടിയില്‍

Published : Jul 30, 2026, 11:17 AM IST
man held for stalking and harassing minor girl

Synopsis

റിലേഷന്‍ഷിപ്പ് നിര്‍ത്തിയതിലുള്ള വൈരാഗ്യത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പൊതു ഇടങ്ങളില്‍ ശല്യം ചെയ്ത യുവാവ് പിടിയില്‍

മാനന്തവാടി: റിലേഷന്‍ഷിപ്പ് നിര്‍ത്തിയതിലുള്ള വൈരാഗ്യത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പൊതു ഇടങ്ങളില്‍ ശല്യം ചെയ്ത യുവാവ് പിടിയില്‍. മാനന്തവാടി ചെറുപുഴ സ്വദേശി ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. കുട്ടിക്കെതിരെ ഇയാള്‍ ലൈംഗീക ഉദ്ദേശത്തോടു കൂടി പെരുമാറുകയും പൊതുസ്ഥലത്തു വച്ച് മാനഹാനി വരുത്തുകയും സ്ഥിരമായി പിന്തുടര്‍ന്ന് ശല്യം ചെയ്യുകയുമായിരുന്നു. കുട്ടിയുടെ പരാതിയില്‍ ബി.എന്‍.എസ്, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇന്‍സ്‌പെക്ടര്‍ റഫീഖിന്‍റെ നിർദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍മാരായ കെ. സോബിന്‍, സുനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സി. ലിഥിന്‍, സി.എം നിസാര്‍ മുഹമ്മദ് റാഷിദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓണം ചിരിച്ച് തകർക്കാം, പക്ഷാഘാതത്തെ അതിജീവിച്ച് ചിരിയുടെ ലോകത്തേക്ക് ഉല്ലാസ് പന്തളം മടങ്ങിയെത്തുന്നു
കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു, വനം വകുപ്പിനെതിരെ നാട്ടുകാര്‍